STD I to 7 TEACHER TEXT ലഭിയ്ക്കുവാനായി DOWNLOADS ല്‍ TEACHER TEXT click ചെയ്യുക

Monday, 2 September 2013


പട്ടിക്കാട് ഗവണ്മെന്റ് എല്‍ പി Øíµâളിന് അംഗീകാരം


¼ßÜï É߿߮Ïáæ¿ ¯xÕᢠÎßµ‚ ØVAÞV ®WÉß Øíµâ{ßÈáU ÉáøØíµÞø¢ çÈ¿ßÏ ÉGßAÞ¿í ®WÉß ØíµâZ dÉÄßÈßÇßµZ ÉáøØíµÞø¢ ¯xáÕÞBáKá. 
 
¼ßÜï É߿߮Ïáæ¿ ¯xÕᢠÎßµ‚ ØVAÞV ®WÉß Øíµâ{ßÈáU ÉáøØíµÞø¢ çÈ¿ßÏ ÉGßAÞ¿í ®WÉß ØíµâZ Õ߯cÞVÅßµZ çd¿ÞËßÏáÎÞÏß. 

 
വെള്ളാനി മലയുടെ താഴ്വരയിലെ ഹരിത വിദ്യാലയം ജില്ലയിലെ ഏറ്റവും മികച്ച സ്കൂള്‍. ജില്ല പിടിഎയുടെ ഏറ്റവും മികച്ച സര്‍ക്കാര്‍ എല്‍പി സ്കൂളിനുള്ള പുരസ്കാരം നേടിയ പട്ടിക്കാട് എല്‍പി സ്കൂളിന് 108 വര്‍ഷത്തെ മികവിനുള്ള അംഗീകാരം. അധ്യാപകരും രക്ഷാകര്‍ത്താക്കളും എസ്എംസി, എസ്എസ്ജി തുടങ്ങി പിഞ്ചു കുഞ്ഞുങ്ങള്‍ വരെയുള്ളവരുടെ പ്രവര്‍ത്തന മികവിന്റെ അംഗീകാരം കൂടിയാണിത്. സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍-എയ്ഡഡ് എല്‍പി സ്കൂളുകള്‍ വിദ്യാര്‍ഥികളില്ലാതെ ഒന്നൊന്നായി അടച്ചു പൂട്ടുമ്പോഴും ഈസ്റ്റ് ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമെന്ന അഭിമാനവുമായി പട്ടിക്കാട് സ്കൂള്‍ മികവിനു കൂടുതല്‍ സാക്ഷ്യമേകുന്നു.

1908ല്‍ കല്‍ദായ സുറിയാനി പള്ളിയുടെ വകയായുള്ള ഒാലമേഞ്ഞ കെട്ടിടത്തില്‍ ഏകാധ്യാപക വിദ്യാലയമായാണു സ്കൂളിന്റെ തുടക്കം. ഇന്നു സ്മാര്‍ട്ട് ക്ളാസ് മുറികളും കംപ്യൂട്ടര്‍ ലാബും കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള 'നൂപുര ധ്വനിയും കുട്ടികളുടെ പ്രസിദ്ധീകരണമായ 'മുകുളങ്ങള്‍ എന്നിവയെല്ലാമുള്ള പൊതു വിദ്യാലയമായത് ഒട്ടേറെ പേരുടെ കൂട്ടായ്മയുടെ കരുത്തിലാണ്.

സ്കൂളിലാവിഷ്കരിച്ച 'തളരുന്ന വായനയ്ക്കൊരു തണല്‍ പദ്ധതി ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. ഒഴിവുസമയങ്ങളില്‍ രക്ഷിതാക്കള്‍ക്കു സ്കൂളിലെത്തി പത്രങ്ങള്‍, ആനുകാലികങ്ങള്‍, പിഎസ്സി പരീക്ഷാ സഹായി, പുസ്തകങ്ങള്‍ എന്നിവ വായിക്കാനവസരമുണ്ട്. അധ്യാപകരും ജീവനക്കാരും

എല്ലാ മാസവും ശമ്പളത്തില്‍നിന്നൊരു ഭാഗം മാറ്റിവച്ചു സ്കൂളില്‍ പുസ്തകങ്ങള്‍ വാങ്ങണമെന്നും നിര്‍ബന്ധമുണ്ട്. താല്‍പര്യമുള്ള കുട്ടികള്‍ക്കു നൂപുര ധ്വനി പദ്ധതി പ്രകാരം നൃത്തം, ചിത്രരചന, ഉപകരണ സംഗീതം എന്നിവ പഠിക്കാനവസരമുണ്ട്. സ്കൂളിനെ ഏറ്റവും വ്യത്യസ്തമാക്കുന്നത് അതിന്റെ ഹരിത ഭംഗിയാണ്.

ഒൌഷധ മരങ്ങളും തണല്‍ മരങ്ങളും അതിനു ചുവട്ടിലായുള്ള ഇരിപ്പിടങ്ങളും ഏതു മനസിലും ഗൃഹാതുരത്വത്തിന്റെ ഒാര്‍മകള്‍ സൃഷ്ടിക്കും. കുട്ടികളുടെ കായിക വിനോദങ്ങള്‍ക്കാവശ്യമുള്ള എല്ലാ സൌകര്യങ്ങളുമിവിടെയുണ്ട്.

കുട്ടികള്‍ നട്ടു നനയ്ക്കുന്ന പച്ചക്കറി തോട്ടവും ഒൌഷധ സസ്യങ്ങളുമെല്ലാം സ്കൂളിന്റെ പ്രത്യേകതയാണ്. പഴങ്കഥകളില്‍ പറഞ്ഞുകേട്ട കരി, തേക്കുകൊട്ട, കലപ്പ തുടങ്ങിയവയും പഴയകാല ഉപകരണങ്ങളും അടുക്കള ഉപകരണങ്ങളുമുള്‍പ്പെടുത്തി പിടിഎ അംഗങ്ങളും കുട്ടികളും ചേര്‍ന്ന് ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായിരുന്നു. ചാന്ദ്രദിനം, ശിശുദിനം, ഗാന്ധിജയന്തി, കര്‍ഷകദിനം, കേരളപ്പിറവി തുടങ്ങി സാധാരണ ദിനാഘോഷങ്ങള്‍ കൂടുതല്‍ മികവില്‍ ആഘോഷിക്കുന്നതു സ്കൂളില്‍ വര്‍ഷങ്ങളായുള്ള പതിവാണ്

കടപ്പാട്  മലയാള മനോരമ



0 comments:

About This Blog

Lorem Ipsum

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP