STD I to 7 TEACHER TEXT ലഭിയ്ക്കുവാനായി DOWNLOADS ല്‍ TEACHER TEXT click ചെയ്യുക

Monday, 13 January 2014


പ്രതികരണപ്പേജിലെ കുറിപ്പ് അധ്യാപകപ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു 

ടി.പി.കലാധരന്‍ മാസ്ററര്‍  

ധ്യാപകരുടെ പാഠാസൂത്രണക്കുറിപ്പുകള്‍ ( ടീച്ചിംഗ് മാന്വല്‍)കണ്ടിട്ടുണ്ടോ? പലരും അധ്യാപകസഹായി നോക്കി അതേപോലെ പകര്‍ത്തി വെക്കുകയാണ് ചെയ്യുന്നത്. തന്റെ ക്ലാസിലെ കുട്ടികളുടെ ജിവിതം, അനുഭവം, മുന്നറിവ്, നിലവാരം എന്നിവ പരിഗണിക്കാന്‍ തയ്യാറാകുമ്പോഴാണ് അധ്യാപനക്കുറിപ്പുകള്‍ വ്യത്യസ്തവും ക്ലാസില്‍ വേരോട്ടമുളളതുമാവുക.
ഇന്ന് ഞാന്‍ വിലയിരുത്തല്‍ പേജിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
രണ്ടു വിരല്‍ വീതിയില്‍ ആണ് മിക്കവരും വിലയിരുത്താന്‍ ഇടം നീക്കി വെക്കുന്നതെന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും?
 
ഒരു അധ്യാപികയുടെ ടീച്ചിംഗ് മാന്വലിന്റെ പ്രതികരണപ്പേജില്‍ ഇങ്ങനെ:
  • ആതിര പ്രവര്‍ത്തനം നന്നായി ചെയ്തു
  • ബ്ലസിമോള്‍ പ്രതികരിച്ചില്ല.കണക്കില്‍ പിന്നാക്കമാണ്.
  • ബിജു സ്വന്തമായി ചെയ്തില്ല.
  • ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കെടുത്തില്ല.
ഇങ്ങനെ എഴുതുന്നതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ?
യാന്ത്രികമായി എഴുതേണ്ടി വരുന്നതു് എന്തു കൊണ്ട്?
പുനരുപയോഗ സാധ്യതയില്ലെങ്കില്‍ പിന്നെ എന്തിനാണ് എഴുതുന്നത്?
ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമാണ്
 
ഒരു ക്ലാസിന്റെ ദൃശ്യങ്ങള്‍ നോക്കൂ.
 
രണ്ടാം ക്ലാസുകാരാണ് . എല്ലാവര്‍ക്കും എഴുത്തില്‍ തുല്യപങ്കാളിത്തം. ഒരു ആഖ്യാനസന്ദര്‍ഭത്തിലെ പ്രതികരണമാണ് കുറിക്കുന്നത്.ബോര്‍ഡ് നിര്‌‍മിച്ചപ്പോള്‍ അധ്യാപകകേന്ദ്രിതമായിരുന്നു. ഇവര്‍ക്കെഴുതാനുളള ഉയരം കണക്കിലെടുത്തില്ല. ബഞ്ച് ഇരിക്കാന്‍ മാത്രമുളളതല്ലല്ലോ?
 
രണ്ടാം ക്ലാസിലെ കുട്ടികള്‍ അവരുടെ ബുക്കില്‍‌ എഴുതിയ ശേഷമാണ് ബോര്‍‌ഡില്‍ എഴുതുന്നത്. ബുക്ക് കാണണ്ടേ? ഇതാ
കുട്ടികള്‍ ആവേശത്തോടെ എഴുതിയ ഈ ക്ലാസിലെ പ്രതികരണപ്പേജിങ്ങനെ
 
അടുത്ത അധ്യയന സന്ദര്‍ഭത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തിരിച്ചറിവുകളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. എസ് ആര്‍ ജിയില്‍ ഇതവതരിപ്പിച്ചാല്‍ മറ്റുളളവര്‍ക്കും ഗുണപ്രദം.അധ്യയനമികവിന്റെ സാ
ക്ഷ്യങ്ങള്‍ ആണ് ഇത്തരം പ്രതിദിനവിലയിരുത്തല്‍ക്കുറിപ്പുകള്‍ 
പ്രതികരണപ്പേജ്
  • പ്രശ്നപരിഹരണത്തിന്റെ തെളിവുകളായി മാറണം
  • ഗവേഷകയായ അധ്യാപികയുടെ വിലപ്പെട്ട അനുഭങ്ങളുടെ രേഖയാകണം
  • എസ് ആര്‍ ജിയിലും മറ്റ് വേദികളിലും പങ്കിടാനാകുന്ന വ്യത്യസ്തമായ വിജയാനുഭവങ്ങള്‍
  • ഇന്നത്തെ അനുഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങളുടെ സൂചനകളാകാം ( എന്തു നിലവാരമായിരുന്നു ലക്ഷ്യമിട്ടത്? എന്താണ് ശരിക്കും സംഭവിച്ചത്? ഇതില്‍ നിന്നും ഞാന്‍ പഠിച്ചതെന്താണ്?ഇനി എന്റെ ലക്ഷ്യമെന്താണ്?
  • (ഇനിയും പരിഹരിക്കേണ്ട പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍.തന്റെ തിരിച്ചറിവുകള്‍)
  • എസ് ആര്‍ ജിയില്‍ തീരുമാനിച്ച ലക്ഷ്യത്തിന്റെ സ്വന്തം ക്ലാസിലെ ഫലപ്രാപ്തിയും അതു സാധ്യമാക്കിയ രീതിയും കുറിക്കാം
  • വിദ്യാര്‍ഥികള്‍ക്കു നല്‌കേണ്ട ഫീഡ് ബാക്ക് സംബന്ധിച്ച പ്രചോദനാത്മകമായ വാക്യങ്ങളാകാം
  • കുട്ടികളുടെ അതിശയിപ്പിക്കുന്ന രചനകളെക്കുറിച്ചാകാം.
  • ആസ്വാദ്യമെന്നു തോന്നിയ അധ്യയനാനുഭവം ആകാം.
  • എഴുത്തു രീതി- സര്‍ഗാത്മകമാകണം. ഗവേഷണാത്മകമാകണം.
നിങ്ങള്‍ക്ക് അധ്യാപിക എന്ന നിലയില്‍ ഒരു അനുഭവവും ലഭിക്കുന്നില്ലേ? മയില്‍പ്പീലികള്‍ പോലെ സൂക്ഷിച്ചുവെക്കാന്‍? എങ്കില്‍ ഹാ! നിങ്ങളുടെ ക്ലാസെത്ര വിരസമായിരിക്കും
ആസ്വാദ്യകരമായ അനുഭവം ഉളളവര്‍ അതു കുറിച്ചുവെക്കണംനാളെ മുതലാകാം. നല്ല ഒരു കുറിപ്പ് ഈ ആഴ്ചയില്‍ എഴുതുക
( അതെനിക്ക് അയച്ചു തരൂ tpkala@gmail.com)
വഴി വെട്ടുക.വഴികള്‍ അടഞ്ഞുപോകാതെ നോക്കുക.
ആശംസകള്‍.

0 comments:

About This Blog

Lorem Ipsum

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP